വൈശാലി
ശ്രീ എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ശ്രീ ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. പുരാണകഥയെ ആധാരമാക്കി ഭരതൻ അവതരിപ്പിച്ചിട്ടുള്ള ഏക ചിത്രമാണു് ഇതു്. മഹാഭാരതത്തിലെ നിരവധി ഉപകഥകളിലൊന്നായ ഋഷ്യശൃംഗന്റെ കഥയാണു് ഈ ചിത്രത്തിന്റെ തന്തു. 1988-ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. ഒരു നാടിന്റെ വരള്‍ച്ചയും ക്ഷാമവും ഇല്ലാതാക്കാനായി രാജകല്പനപ്രകാരം ഒരു മുനികുമാരനെ വശീകരിച്ചു കൊണ്ടുവരാന്‍ നിയുക്തയായ വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ മനോഹര ചിത്രം ഒരർത്ഥത്തിൽ നിശിതമായ രാജ്യതന്ത്രജ്ഞതയുടെ മുന്നിൽ ചതച്ചരയ്ക്കപ്പെടുന്ന നിഷ്കളങ്കമായ പ്രണയത്തിന്റെയും, നിസ്വാർത്ഥമായ ത്യാഗത്തിന്റെയും കഥ കൂടിയാണു്.
- വർഷം: 1988
- രാജ്യം: India
- തരം: Drama
- സ്റ്റുഡിയോ: Chandrakant Films
- കീവേഡ്: love
- ഡയറക്ടർ: Bharathan
- അഭിനേതാക്കൾ: Suparna Anand, Sanjay Mitra, Geetha, Babu Antony, Nedumudi Venu, Ashokan